കോതമംഗലം ജി.എൽ.പി സ്കൂളിലെ പ്രവേശനോത്സവം

കൊയിലാണ്ടി: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ”തിരികെ സ്കൂളിലേക്ക് ” കോതമംഗലം ജി.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ നടന്നു. PTA പ്രസിഡണ്ട് അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. കൊയിലാണ്ടി എ ഇ ഒ. പി.പി സുധ ഉദ്ഘാടണം ചെയ്തു. ചടങ്ങിൽ ബിപിസി ശ്രീ.ഒ. ഗിരി, എസ്.എം.സി ചെയർമാൻ ബിജു എന്നിവർ സംസാരിച്ചു. സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച ബുദ്ധ പ്രതിമയുടെ ശില്പി ഗിനീഷ് ലാൽ, സനേഷ് ആലിൻ ചുവട് എന്നിവരെ ചടങ്ങിൽ ആദരച്ചു. ഹെഡ് മാസ്റ്റർ കെ. രവി സ്വാഗതം പറഞ്ഞു.

