KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിലിം ഫാക്ടറി പ്രഥമ അന്തർദേശീയ ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തു

കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ പ്രഥമ അന്തർദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്  വർണാഭമായി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാര ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കപ്പേളയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫ പുരസ്കാരം പത്മശ്രീ കൈതപ്രത്തിൽ നിന്നും ഏറ്റുവാങ്ങി. ഹ്രസ്വ ചിത്ര രംഗത്തിലൂടെയുള്ള പ്രവേശനം നാളെത്തെ സിനിമയിലേക്ക് നയിക്കപ്പെടുന്ന യുവത്വം കാലത്തിന്റെ അനിവാര്യതയാണെന്നും മഹത്തായ ചലച്ചിത്ര കൂട്ടായ്മകൾ പിറവി കൊള്ളുന്നത് അതിന്റെ തുടക്കാമാണെനും പത്മശ്രീ കൈതപ്രം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു..

നവാഗത ചിത്രങ്ങൾ ഒരുക്കുവാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്നും ചലച്ചിത്രങ്ങൾ സമൂഹത്തിന്റെ കൂടെ ഉൽപ്പന്നമാണെന്നും മറുപടി പ്രസംഗത്തിൽ സംവിധായകൻ മുഹമ്മദ്‌ മുസ്തഫ പറഞ്ഞു. ഷൂട്ടിങ് സാങ്കേതിക കാരണങ്ങളാൽ ചലച്ചിത്ര കൂട്ടായ്മയുടെ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങാൻ നേരിട്ട് വരാൻ സാധിക്കാത്തതിന്റെ പ്രയാസം വീഡിയോ കോൺഫ്രൻസ് വഴി നടൻ ഇന്ദ്രൻസ് പുരസ്‌ക്കാര വേദിയിൽ അറിയിച്ചു. അദ്ദേഹത്തിനുള്ള പുരസ്കാരം സംഘാടകർ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിച്ചിരുന്നു. അന്തർദേശീയ ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വേദിയിൽ വെച്ച് പത്മശ്രീ കൈതപ്രം അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൈമാറി. 

ചലച്ചിത്ര കൂട്ടായ്മയുടെ പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.  മുഹമ്മദ് മുസ്തഫ, ഗിരീഷ് ദാമോദർ, ഷാജി പട്ടിക്കര, പ്രേമദാസ്‌ ഇരുവള്ളൂർ, പ്രശാന്ത് പ്രണവം, സത്യചന്ദ്രൻ പൊയിൽകാവ്, രാമചന്ദ്രൻ നീലാംബരി, ആൻസൻ ജേക്കബ് എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *