മലബാർ കലാപത്തിൻ്റെ 100 -ാം വാർഷികം: DYFI സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: മലബാർ കലാപത്തിൻ്റെ 100 -ാം വാർഷികത്തിൽ സംസ്ഥാനത്ത് DYFI നേതൃത്വത്തിൽ 100 സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച സെമിനാർ അരിക്കുളം യു.പി സ്കൂളിൽ നടന്നു. സെമിനാർ DYFI സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്തു. ചരിത്ര ഗവേഷകൻ ഡോ. പി.ജെ വിൻസൻ്റ്, DYFI ജില്ലാ സെക്രട്ടറി വി. വസീഫ്, പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ്, എ.എം സുഗതൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി.എം രതീഷ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി.പി ബബീഷ് സ്വാഗതവും എ.എൻ പ്രദീഷ് നന്ദിയും പറഞ്ഞു.

