സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി കൊയിലാണ്ടി ഹാർബർ ശുചീകരിച്ചു
കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിൻ്റെയും ഭാഗമായി സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെയും ഭാഗമായി കൊയിലാണ്ടി ഹാർബർ ബി.ജെ.പി പ്രവർത്തകർ ശുചീകരിച്ചു. ജില്ലാ ട്രഷറർ വി.കെ ജയൻ ഹാർബർ ശുചീകരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ കെ.വൈശാഖ്, വി.കെ സുധാകരൻ, മണ്ഡലം ട്രഷറർ മാധവൻ ഒ, മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദൻ, യുവമോർച്ച ജില്ല സേവാ സെൽ കോർഡിനേറ്റർ വി.എം.അമൽ ഷാജി, കൊയിലാണ്ടി മുൻസിപ്പാലിറ്റി സൗത്ത് എരിയ ജനറൽ സെക്രട്ടറി കെ.പി.എൽ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.


