11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. കുട്ടിയുടെ അടുത്ത ബന്ധു ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചുവെന്ന് പൊലീസ് വിശദമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യ എന്നാണ് നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.
കഴിഞ്ഞ 22 ന് വൈകിട്ടാണ് കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയില്‍ ആയിരുന്നു മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.

കുട്ടി കുളിമുറിയില്‍ വീണതെന്നാണ് ബന്ധുക്കൾ പറഞ്ഞതെങ്കിലും കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടത് കൊണ്ട് മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

അങ്കമാലി കറുകുറ്റിയിലെ അമ്മയുടെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി. മുത്തശിയാണ് കുളിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും എത്തിയാണ് പതിനൊന്നുകാരിയെ ആശുപത്രിയില്‍ എത്തിച്ചത്.

