മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 11 ലക്ഷം വീതം നൽകും; മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 11 ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി. പുനരധിവാസത്തിന് മന്ത്രിസഭാ അംഗീകാരം നൽകി. രണ്ട് ടൗൺഷിപ്പുകളാണ് നിർമിക്കുക. പുനരധിവാസ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന് ലോകമെങ്ങുമുള്ള മലയാളികൾ സഹായവുമായി എത്തിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ഉണ്ടായിരുന്നെങ്കിലും അത് ഒന്നും വലിയ തടസം ഉണ്ടാക്കിയില്ല. എല്ലാം നഷ്ടപ്പെട്ടവരെ ഒന്നിച്ച് ജീവിക്കാൻ സൗകര്യം ഒരുക്കുകയാണ് സർക്കാറെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

