11 തരം കയ്യെഴുത്ത് രേഖപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടി ഹെമില്‍
പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മുതുവണ്ണാച്ചയിലെ ഹെമില്‍ എം ഗ്രേസ്. 11 തരം കയ്യെഴുത്ത് രേഖപ്പെടുത്തിയാണ് ഹെമില്‍ ഈ നേട്ടം കൈവരിച്ചത്. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ് ഹെമില്‍. മുതുവണ്ണാച്ച അമ്പാളി മനു-രമ്യ ദമ്പതികളുടെ മകനാണ്.

അഭിമാനകരമായ നേട്ടം കൈവരിച്ച ഹെമില്‍ എം.ഗ്രെസിനെ യൂനിറ്റി സ്വയം സഹായ സംഘം ആദരിച്ചു. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശ്രീജിത്ത്, അനൂപ്, സജീഷ്, എം പി. ജയേഷ്, ശ്രീലേഷ്, മനു എന്നിവര്‍ പങ്കെടുത്തു. അരുണ്‍ പെരുമന സ്വാഗതം പറഞ്ഞു.


