കീഴരിയൂരിൽ സിപിഐ(എം) നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
കീഴരിയൂർ: സിപിഐഎം കീഴരിയൂർ ലോക്കൽ കമ്മിറ്റി പുള്ള്യത്ത് മീത്തൽ ബബീഷിനും, കുടുംബത്തിനും നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ ജില്ലാ സെക്രട്ടറി പി. മോഹനൻ കൈമാറി. ഏരിയായിൽ ഇതിനകം തന്നെ നിരവധി വീടുകളാണ് സിപിഐഎം നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പാവപ്പെട്ട കുടുംബത്തിലെ 1000 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യപിച്ചിരുന്നു.

ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ, ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ്, ലോക്കൽ സെക്രട്ടറി പി. കെ ബാബു, പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല, സംഘാടക സമിതി കൺവീനർ പി. കെ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ വീടാണ് പണി പൂർത്തിയാക്കി താക്കോൽ കൈമാറിയത്. മൂന്നാമത്തെ വീട് ഈ മാസം അവസാനം പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് ലോക്കൽ സെക്രട്ടറി പി. കെ. ബാബു പറഞ്ഞു.


