KOYILANDY DIARY.COM

The Perfect News Portal

മരണാനന്തര ബഹുമതി-കെ ശിവരാമൻ സ്മാരക ട്രസ്റ്റ് അവാർഡ് വായനാരി രാമകൃഷ്ണന് ലഭിച്ചു

കൊയിലാണ്ടി: കെ ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പൊതുപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ് അന്തരിച്ച മുൻ കോൺഗ്രസ്സ് നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ വായനാരി രാമകൃഷ്ണന് മരണാനന്തര ബഹുമതിയായി നൽകാൻ ട്രസ്റ്റ് തീരുമാനിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും മാണ് അവാർഡ്. സി കെ ജി യുടെ ശിഷ്യനായി കോൺഗ്രസ് പ്രവർത്തനം ആരംഭിച്ച രാമകൃഷ്ണൻ പതിനേഴാം വയസിൽ പെരുവട്ടൂരിലെ ബൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റായി, തുടർന്ന് സംഘടനയുടെ നിരവധി പദവികൾ വഹിച്ച് കൊയിലാണ്ടിയിലെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി വളർന്നു.

അവസാന ശ്വാസം വരെ ധാർമ്മികത ഉയർത്തി പിടിച്ച് നെഞ്ചേറ്റിയ പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് വെച്ച നേതാവായിരുന്നു വായനാരി. ബി ഡി സി ചെയർമാൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡന്റ് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് എന്നീ നിലകളിലൊക്കെ നിസ്വാർത്ഥ പ്രവർത്തനത്തിലൂടെ കൊയിലാണ്ടിയുടെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു രാമകൃഷ്ണൻ. 2021 ജൂൺ 7 ന് കാലത്ത് 10 മണിക്ക്  വായ നാരിയുടെ വസതിയിൽ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ വടകര എം പിശ്രീ കെ മുരളീധരൻ അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി വി ബാലകൃഷ്ണൻ ജന സെക്രട്ടറി എൻ വി ബിജു എന്നിവർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *