ഹെല്‍മറ്റില്ലാതെ വാഹനത്തില്‍ യാത്ര ചെയ്ത യാത്രക്കാരനെ പോലീസ് വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കൊല്ലം: ഹെല്‍മറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ പോലീസ് വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം സ്വദേശിനി സന്തോഷിനാണ് ഗുരുതരമായ പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് കൊല്ലം ആശ്രാമത്ത് വന്‍ പ്രതിഷേധം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
വാഹന പരിശോധനയ്ക്കിടയില്‍ പോലീസ് സന്തോഷിന്‍റെ വാഹനത്തിനു കൈ കാണിച്ചു. തുടര്‍ന്ന് ഹെല്‍മറ്റ് ഇല്ലെന്നു പറഞ്ഞ് പോലീസ് സന്തോഷിന്‍റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സന്തോഷ് റോഡിലിരുന്ന് പ്രതിഷേധിച്ചു. സന്തോഷിന് പിന്തുണയുമായി നാട്ടകാരും എത്തി. കൂടുതല്‍ പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെവിയ്ക്കു മുകളിലാണ് സന്തോഷിന് പരുക്കേറ്റത്.

