ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പും വിയ്യൂര്‍ വായനശാലയും ചേര്‍ന്ന് വായനശാലാങ്കണത്തില്‍ നടത്തിയ പരിപാടികള്‍ നഗരസഭ വൈസ് ചെയർപേഴ്സൺ
വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് എന്‍.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ യു.രാജീവന്, എം.പി. സ്മിത, ചൈല്‍ഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പി.പി. അനിത, ഷൈമ മണക്കണ്ടത്തില്‍, വായനശാല സെക്രട്ടറി ആര്.കെ. പ്രഭുണ എന്നിവര്‍ സംസാരിച്ചു. ടി. പ്രസന്ന സ്വാഗതവും
പി.ടി. സുമ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജെ.എച്ച്.ഐ. സുരേഷ് ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സ്
നയിച്ചു.

