ഹെഡ്മാസ്റ്റര് നിയമന വിവാദം.കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം എം.യു.പി.സ്കൂളില്‍ ഹെഡ്മാസ്റ്റര് നിയമനം
വിവാദത്തില്‍. കാവുംവട്ടത്ത് നടന്ന പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് പറമ്പാട്ട് സുധാകരന് ഉദ്ഘാടനം ചെയ്തു.
30 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന കെ.കെ.മനോജിന്റെ സീനിയോറിറ്റി മറികടന്ന് മാനേജ്മെന്റ് സങ്കുചിത താത്പര്യത്തിനുവേണ്ടി മറ്റൊരാളെ നിയമിച്ചതായി കെ.പി.എസ്.ടി.എ ആരോപിച്ചു.

സബ് ജില്ല പ്രസിഡണ്ട് ജി.കെ.വേണു അദ്ധ്യക്ഷത വഹിച്ചു. റവന്യു
ജില്ലാ സെക്രട്ടറി പി.കെ.അരവിന്ദന്, പി.കെ.രാധാകൃ
ശിവന്, കെ. എം. മണി, എം.കെ. കുഞ്ഞമ്
എന്നിവര്‍ സംസാരിച്ചു. കെ.പി.ഹാസിഫ് സ്വാഗതവും, യു. ഉപേഷ് നന്ദിയും പറഞ്ഞു.
Advertisements

