ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം:തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി.മോഹന്‍ദാസ്.
കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷനായ പി.മോഹനദാസ് പറഞ്ഞു. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

