ഹരിയാന കോണ്‍ഗ്രസ് വക്താവ് വെടിയേറ്റ് മരിച്ചു

ഫരീദാബാദ്: ഹരിയാന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ വക്താവുമായ വികാസ് ചൗധരി(38) വെടിയേറ്റ് മരിച്ചു. ഫരീദാബാദിലെ ജിമ്മില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അജ്ഞാതസംഘം അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയത്.
മാരുതി എസ്.എക്സ് 4 കാറിലെത്തിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദിലെ സെക്ടര്‍ 9ലാണ് സംഭവമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

മനോഹര്‍ലാല്‍ ഖട്ടാറിന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ക്രമസമാധാനം പാലിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാട്ടു നിയമമാണ് സംസ്ഥാനത്ത് നടക്കുന്നത്.ആര്‍ക്കും നിയമത്തെ ഭയമില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അശോക് തന്‍വര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

