സ്ത്രീയെ ശല്യപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

മാവേലിക്കര: സഹപ്രവര്‍ത്തകന്റെ സഹോദരിയെ ശല്യപ്പെടുത്തുകയും വധഭീഷണി മുഴക്കുകയുംചെയ്ത ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. രണ്ട് വധശ്രമക്കേസില്‍ പ്രതിയായ ചെട്ടികുളങ്ങരയിലെ ആര്‍എസ്എസ് നേതാവ് ഈരേഴ വടക്ക് കണ്ണമംഗലം മുരളിഭവനത്തില്‍ ഗിരീഷ്കുമാറാണ് (32) പിടിയിലായത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സഹോദരിയെ ഇയാള്‍ക്ക് വര്‍ഷങ്ങളായി പരിചയമുള്ളതാണ്. രണ്ടാഴ്ചമുമ്ബ് നല്കിയ പരാതിയെത്തുടര്‍ന്ന് ഗിരീഷ്കുമാറിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. നിലവിലെ പരാതിയില്‍ എട്ട്, നാല്, 19 തീയതികളില്‍ ഇയാള്‍ ഇവരെ അവര്‍ ജോലി ചെയ്യുന്ന ജിംനേഷ്യത്തിലും യാത്രചെയ്യുന്ന വഴികളിലും പിന്തുടര്ന്ന് അസഭ്യംപറഞ്ഞതായും വൈകിട്ട് വീട്ടിലെത്തി വാള് കാട്ടി പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

സ്ത്രീകളെ ശല്യപ്പെടുത്തല്‍, വധഭീഷണി, മാരകായുധം കൈയില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളെ മാവേലിക്കര കോടതി റിമാന്‍ഡ്ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

