സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കല്‍ മുതല്‍ ചാലിയം വരെയുളള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ജനുവരി 28ന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തും. അലോപ്പതി, ആയുര്‍വേദം ഹോമിയോ വിഭാഗങ്ങളിലുളള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
