KOYILANDY DIARY.COM

The Perfect News Portal

സൗദിയില്‍ ഷെല്ലാക്രമണം; രണ്ട് ഭാരതീയരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് ഭാരതീയരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്രാനിലായിരുന്നു സംഭവം.

യമനിലെ ഷിയാ വിമതരാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍ മൂന്നാമത്തെയാള്‍ സൗദി പൗരനാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് യെമനില്‍ ഇതുവരെ ഷെല്ലാക്രമണങ്ങളിലും മറ്റുമായി 5800ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പകുതിയും സാധാരണക്കാരാണ്. ഇവിടങ്ങളിലുണ്ടായ അക്രമണങ്ങളില്‍ 27000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisements

മാര്‍ച്ച് മുതല്‍ നടന്ന ഷെല്ലാക്രമണങ്ങളിലും മറ്റും സൗദിയില്‍ കൊല്ലപ്പെട്ടതാകട്ടെ 80ലധികം പേരാണ്. ഇതിലധികവും സൈനികരാണ്.

 

Share news