സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: പന്തലായനി എ.കെ.ജി സ്മാരക ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ പാലിയേറ്റീവ് കെയർ സൗജന്യരക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ലാബ് ടെക്നീഷ്യൻമാരായ വിനില മണലിൽ, അരുണിമ മണലിൽ, അശ്വതി (കോഴിക്കോട് ARMC ഹോസ്പിറ്റൽ), ശ്രീജിത്ത് ഏക്കണ്ടി, അമ്യത (കൊയിലാണ്ടി താലൂക്കാശുപത്രി) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടി.പി. രാമദാസ്, കെ.പി. പത്മരാജൻ, ദാസൻ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

