KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു. നഗരസഭയില്‍ സ്ഥിരം താമസക്കാരായ 50000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. വിവിധ കോഴ്‌സുകളിലേക്ക്
ചേരുവാന്‍ താത്പര്യമുള്ള യുവതി യുവാക്കള്‍ക്ക് നഗരസഭ കുടുംബശ്രീ ഓഫീസുമായോ എന്‍.യു.എല്‍.എം. ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

വെബ് ഡെവലപ്പര്‍, ഓട്ടോമേഷന്‍ സ്‌പെഷലിസ്റ്റ്, സെക്യൂരിറ്റി അനലിസ്റ്റ്, ബേസിക്ക് ഓട്ടോമോട്ടീവ് സര്‍വ്വീസിങ്ങ്, സ്പാ തെറാപ്പി, എം.എല്‍.ടി, സര്‍വ്വെയര്‍ കോഴ്‌സ്, ജൂനിയര്‍ ഹെറിറ്റോജ് മിസ്ത്രി മാലന്‍ വര്‍ക്ക്, ജൂനിയര്‍ സോഫ്‌റ്റ് വെയര്‍ ഡെവലപ്പര്‍, ടെലികോം ടെക്‌നിക്കല്‍ എക്യുപ്‌മെന്റ് അപ്ലിക്കഷന്‍ ഡെവലപ്പര്‍, ഡയറ്റ് അസിസ്റ്റന്റ്, ആയുര്‍വേദ സ്പാ തെറാപ്പി, ബ്യൂട്ടി തെറാപ്പി ആന്റ് ഹെയര്‍ സ്റ്റൈലിങ്ങ്, ആര്‍ക്കിടെക്ച്ചര്‍ ആന്റ് സിവില്‍ 2ഡി ഡ്രാഫ്റ്റിങ്ങ് വിത്ത് ഓട്ടോ കാഡ് എന്നീ കോഴ്‌സുകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യമായി പഠിക്കാവുന്നതാണ്.

ഫീല്‍ഡ് ടെക്‌നീഷ്യന്‍-നെറ്റ്  വര്‍ക്കിങ്ങ് ആന്റ് സ്റ്റോറേജ്, അനലിസ്റ്റ് അപ്ലിക്കേഷന്‍ സെക്യൂരിറ്റി, അനലിസ്റ്റ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍, ഫീല്‍ഡ് എഞ്ചിനീയര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍-എയര്‍കണ്ടീഷന്‍, മള്‍ട്ടി ക്യൂസിയിന്‍ കുക്ക്, ട്രാവല്‍
കണ്‍സല്‍ട്ടണ്ട്, ആയുര്‍വേദ സ്പാ തെറാപ്പി, ബ്യൂട്ടി തെറാപ്പി ആന്റ് ഹെയര്‍ സ്റ്റൈലിങ്ങ്, ഡെന്റല്‍ സെറാമിക്‌സ് അസിസ്റ്റന്റ്, ബി.പി.ഒ.നോണ്‍ വോയിസ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് ഐയ്ഡ്, ബാങ്കിങ്ങ് ആന്റ് അക്കൗണ്ടിങ്ങ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഡി.ടി.പി. എന്നീ കോഴ്‌സുകള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ടായിരിക്കുകയില്ല.

Advertisements

ഇതിന്റെ ഭാഗമായി നടന്ന മൊബിലൈസേഷന്‍ ക്യാമ്പയിന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യത വഹിച്ചു. എന്‍.യു.എല്‍.എം. മാനേജര്‍ രമ്യ, നഗരസഭാംഗങ്ങളായ വി.കെ. അജിത, കെ.എം. ജയ, എന്‍.എസ്.സീന, സി.ഡി.എസ്. അംഗങ്ങളായ രൂപ, ബിന്ധു
എന്നിവര്‍ സംസാരിച്ചു. കോഴ്‌സുകള്‍ നടത്തുന്നതിന് ചുമതലപ്പെട്ട സ്ഥാപനങ്ങളിലെ പ്രതിനിധികളും സന്നിഹി
തരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *