സൗജന്യ നേത്രരോഗ നിര്ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂര് എല്.പി.സ്‌കൂളും ചന്ദ്രകാന്ത് മലബാര് നേത്രാലയവും ചേര്ന്ന് സൗജന്യ നേത്രരോഗ നിര്ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സബ്ഇന്സ്‌പെക്ടര് റഹൂഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള് പി.ടി.എ.പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവര്ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് കുമാര് മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം ഒ.കെ.ബാലന്, ഡോ.ചന്ദ്രകാന്ത്, പ്രധാനാധ്യാപിക കെ.പി.ജീജ, സ്‌കൂള് മാനേജര് കെ.അനന്തന്, വൈസ്.പ്രസി. രഞ്ജിത്ത്, സുരക്ഷ റസിഡന്സ് അസോസിയേഷന് പ്രസിഡണ്ട് സുരേഷ് കുമാര്, ഷിജിത, വി.കെ.ഷൈനി എന്നിവര് സംസാരിച്ചു.
