സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ്
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാറിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ വ്യവസായവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസ് അധ്യക്ഷതവഹിച്ചു. ജില്ലയിലെ ഏറ്റവും കൂടുതല്‍ യൂണിഫോം നെയ്ത നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ വിതരണം ചെയ്തു.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നത്. ജില്ലയിലെ 29 കൈത്തറി സംഘങ്ങളിലെ 400-ല്‍പ്പരം തൊഴിലാളികള്‍ നെയ്‌തെടുത്ത തുണിത്തരങ്ങളാണ് വിതരണം ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ തുണി നെയ്ത പി.കെ. മുകുന്ദന്‍ (മാണിക്കോത്ത് നെയ്ത്ത് സഹകരണസംഘം), ടി. ഇന്ദിര (തിക്കോടി നെയ്ത്ത് സംഘം), പി. രേഷ്മ (പുതുപ്പണം നെയ്ത്ത് സംഘം), എന്‍.പി. ബാബു (വടകര നെയ്ത്ത് സംഘം), എന്‍.എം. ബാലന്‍ (മയ്യന്നൂര്‍ നെയ്ത്ത് സംഘം), ഇ.കെ. കുഞ്ഞികൃഷ്ണന്‍ (നെയ്ത്ത് സംഘം) എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ബീന രാജന്‍, കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. രമ, കൈത്തറി അസോസിയേഷന്‍ സെക്രട്ടറി എ.വി. ബാബു, കൈത്തറി സംഘം ജില്ലാ പ്രസിഡന്റ് കെ. ഗോവിന്ദന്‍, കുഞ്ഞമ്മദ്, കണ്ണൂര്‍ ഹാന്റ്വീവ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ടി.കെ. സലിം, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ. രാജീവ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.കെ. ബാലരാജന്‍ എന്നിവര്‍ സംസാരിച്ചു.
