സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിന്റെ കച്ചവട താൽപ്പര്യത്തിന് എം.എൽ.എ. കുടപിടിക്കുന്നെന്ന് കോൺഗ്രസ്സ്

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചി്ട്ടുള്ള കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം ദേശീയതലത്തിൽ പോലും അംഗീകരിച്ചിട്ടില്ലാത്ത സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ടാക്കി മാറ്റാനുള്ള നീക്കത്തിനു പിന്നിൽ സ്‌പോർട്‌സ് കൗൺസിലിന്റെ കച്ചവട താൽപ്പര്യമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സമീപനമാണ് എം.എൽ.എ.യും നഗരസഭയും സ്വീകരി്ക്കുന്നന്നതെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി. വി. സുധാകരൻ ആരോപിച്ചു.
ഇന്ത്യൻ ഫുട്‌ബോളിനു മികച്ച സംഭാവന നൽകിയിട്ടുള്ള ഫുട്‌ബോൾ പ്രേമികളുടെ നാടായ കൊയിലാണ്ടിയിലെ സ്റ്റേഡിയം നഷ്ടപ്പെടുത്തന്നതിനെതിരെ കായിക പ്രേമികളുടെ കൂട്ടായമ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് വി. വി. സുധാകരൻ പറഞ്ഞു.

