സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സഹായധനവും അനുവദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സമസ്ത നായര്‍ സമാജം യൂനിറ്റുകളില്‍ നിന്നു ലഭിച്ച അപേക്ഷകരില്‍ 56 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സഹായധനവും അനുവദിച്ചതായി എസ്.എന്‍.എസ് ഡയരക്ടര്‍ ബോര്‍ഡ് താലൂക്ക് കണ്‍വീനര്‍ വാസുദേവം ഉണ്ണികൃഷ്ണന്‍ നായരെ അറിയിച്ചു. അടുത്തമാസം ചേരുന്ന താലൂക്ക് യൂനിയന്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. യോഗത്തില്‍ എന്‍.ബി കിടാവ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ശശിധരന്‍ നായര്‍ മണക്കാട്ടില്‍,,ശോഭ സുരേഷ് മുത്താമ്പി, ഗംഗാധരന്‍ നായര്‍, കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
