സ്കൂള്‍ വാഹന ജീവനക്കാര്‍ക്ക് പരിശീലനം നല്കി

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്കൂള്‍ വാഹന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തില്‍ പരിശീലനം നല്കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ. ഷിജു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. ജോ. ആര്.ടി.ഒ. പി. രാജേഷ്, നഗരസഭാംഗങ്ങളായ കെ. ലത, വി.കെ.
ലാലിഷ എന്നിവര്‍ സംസാരിച്ചു. പി.കെ. ഗിരീഷ് സ്വാഗതവും, എം. പ്രഭാകരന് നന്ദിയും പറഞ്ഞു.

