സ്വർണ്ണവും, പണവും മോഷണം നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

കൊയിലാണ്ടി: മുചുകുന്നിലെ തെക്കെ കുറ്റിക്കാട്ടിൽ വീട്ടിൽ റിട്ട.. അദ്ധ്യാപകൻ ബാലന്റവിട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഭവന ഭേദനം നടത്തി ഏതാണ്ട് ഒരു ലക്ഷം രൂപയുടെ സ്വർണ്ണവും, പണവും, ലാപും മോഷണം നടത്തിയ കേസിൽ പ്രതികളെ തിരയുന്നു. കൊയിലാണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നു.
നാലംഗ സംഘമാണ് മോഷണം നടത്തിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാളുടെ സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. ബൈക്കിൽ പോകുന്ന ഇയാളെ പറ്റി അറിയുന്നവർ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കണം.

