KOYILANDY DIARY.COM

The Perfect News Portal

സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി യാത്രക്കാരെ വലച്ച് റെയിൽവെ

കോഴിക്കോട്: സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി യാത്രക്കാരെ വലച്ചത് റെയിൽവെ. സംഭവത്തിൽ പ്രതിഷേധം അറിയിച്ച്. കെ.വി.ജെ. ഇന്നലെ രാത്രിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നാദാപുരം റോഡിലേക്ക് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ടിക്കറ്റ് നൽകുകയുണ്ടായത്. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ യാത്രക്കാർ ആണ് റെയിൽവെ ഉദ്യോഗസ്ഥരിൽ നിന്നും കബളിക്കപ്പെടുന്ന അവസ്ഥ ഉണ്ടായത്. കോവിഡ് കാലത്തിനു ശേഷം സ്റ്റോപ്പ്‌ അനുവദിച്ചുവെങ്കിലും ട്രെയിൻ നാദാപുരം റോഡിൽ നിർത്താൻ തുടങ്ങിയിരുന്നില്ല. ഇതറിയാതെയാണ് യാത്രക്കാർ വടകരയിലേക്ക് എടുക്കുന്നതിനു പകരം നാദാപുരം റോഡിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തത്.

യാത്രാമധ്യേ സംശയനിവാരണത്തിനായി മറ്റുള്ള യാത്രക്കാരെ ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ മനസിലാക്കി വടകര തന്നെ ഇറങ്ങുകയും ചെയ്തത്. അതല്ലായിരുന്നെങ്കിൽ ആ കുടുംബം വലിയൊരു കെണിയിൽപ്പെടുകായിരുന്നു ഉണ്ടാവുക. മറ്റ് യാത്രികരോട് ചോദിച്ചത്കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം മാഹിയിൽ ഇറങ്ങേണ്ടിവന്നേനെ. മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ടതും രാത്രി സമയങ്ങളിൽ വാഹനസൗകര്യം പരിമിതവുമാണ്.

വൈകീട്ട് 6:32 ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ വൈകിയെത്തിയത് 7.17ന് ആയിരുന്നു. ട്രെയിൻ നമ്പർ 16608 ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാരാണ് സംഭവം പുറത്തറിയിച്ചത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരം പിഴവുകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ലാ കമ്മിറ്റി അംഗം രാഹുൽ ബാലിയിൽ വരിക്കോളി തുടങ്ങിയവർ അറിയിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും വടകര റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതിയും നൽകി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *