KOYILANDY DIARY.COM

The Perfect News Portal

സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മിതിക്കായി സമാഹരിച്ചത് 6.85 കോടി

എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിനായി സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീത നിശ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീ ഷാല്‍ ഓവര്‍കം എന്ന പേരില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപയുടെ ചെക്ക് സ്റ്റീഫന്‍ ദേവസി മുഖ്യമന്ത്രിക്ക് കൈമാറി.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ വാദ്യസമന്വയത്തോടെയാണ് കലാ സന്ധ്യക്ക് തുടക്കമായത്.തുടര്‍ന്ന് വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവിനെ മുകളിലേക്ക് പറത്തിവിട്ടുകൊണ്ട് സംഗീത നിശയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അതിന് മുന്‍പായി അദ്ദേഹം ഇങ്ങനെ പറഞ്ഞു .

‘എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യും’ .സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപയുടെ ചെക്ക് ചടങ്ങില്‍ സ്റ്റീഫന്‍ ദേവസി മുഖ്യമന്ത്രിക്ക് കൈമാറി. ഉദ്ഘാടന ചടങ്ങ് അവസാനിച്ചതോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചടുല താളത്തില്‍ കീബോര്‍ഡ് സംഗീതം ഉയര്‍ന്നു കേട്ടു.

Advertisements

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ സ്റ്റീഫന്‍ ദേവസ്സി തന്‍റെ സ്വത സിദ്ധമായ ശൈലിയില്‍ കീബോര്‍ഡ് വായിച്ചുകൊണ്ട് വേദിയിലേക്ക് കയറിയപ്പോള്‍ നിലക്കാത്ത കയ്യടി. വിവിധ ഭാഷയിലെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങള്‍ അദ്ദേഹം വായിച്ചപ്പോ‍ള്‍ ഹര്‍ഷാരവം ഉച്ചസ്ഥായിയിലായിരുന്നു. എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്‍റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് കലാസന്ധ്യ സംഘടിപ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *