സ്റ്റാമ്ബ്ഡ്യൂട്ടി വര്‍പ്പിച്ചതീരുമാനം പിന്‍വലിക്കണo : കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലംകമ്മിറ്റി

കൊടുവള്ളി: സാധാരണക്കാരനെ കൊള്ളയടിക്കുന്നരീതിയില്‍ സ്റ്റാമ്ബ്ഡ്യൂട്ടി വര്‍പ്പിച്ചതീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി 11-ന് നടത്തുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ വിജയിപ്പിക്കാനും തീരുമാനിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. സുലൈമാന്‍, അഡ്വ. ബിജു കണ്ണന്തറ, ടി.പി. മജീദ്, ടി.കെ.പി. അബൂബക്കര്‍, എന്‍. കെ. അനില്‍കുമാര്‍, ശംസുദ്ദീന്‍ അപ്പോളോ, ഗഫൂര്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു
