സ്മൃതി 89 സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ 1988-89 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം സ്മൃതി 89 പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷണന്‍ മേലൂര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ അന്നത്തെ അദ്ധ്യാപകരെ ആദരിച്ചു. ഹരിലാല്‍ അഞ്ജലി, വി.പി.ശ്രീജിത്ത് ലാല്‍, സി.ആര്‍. മനേഷ്, പി.ദീപ എന്നിവര്‍ സംസാരിച്ചു.
