KOYILANDY DIARY.COM

The Perfect News Portal

സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം>14ാ നിയമസഭയുടെ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പൊന്നാന്നിയില്‍നിന്നുള്ള സിപിഐ എം എംഎല്‍എയായ പി ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചു. എതിര്‍സ്ഥാനര്‍ത്ഥി യുഡിഎഫിലെ വി പി സജീന്ദ്രന് 46 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. പ്രേടേം സ്പീക്കറായ എസ് ശര്‍മ്മയാണ് സ്പീക്കറെ പ്രഖ്യാപിച്ചത്. 91 അംഗങ്ങളുള്ള എല്‍ഡിഎഫിന് ഒരു വോട്ട് കുടൂതല്‍ ലഭിച്ചു. ബിജെപിയിലെ ഒ രാജഗോപാല്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാനാഥനായ സ്പീക്കര്‍ക്ക് ആദ്യ ആശംസ നല്‍കി.

പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .മന്ത്രിമാരാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. ആദ്യം വോട്ടു ചെയ്തത് പിണറായി വിജയനാണ്. തുടര്‍ന്ന് ഇ.പി ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍, തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ക്രമത്തില്‍ വോട്ടു ചെയ്തു മടങ്ങി. സ്പീക്കറെ തെരഞ്ഞെടുക്കുന്നതോടെ സഭ ഇന്ന് ഇടക്കാലത്തേക്ക് പിരിയും. പിന്നീട്  24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്പൂര്‍ണ സഭാസമ്മേളനം ആരംഭിക്കും.ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്നു നടക്കും.

ഇടതുമുന്നണി സ്പീക്കറായി നേരത്തെ തന്നെ പി.ശ്രീരാമകൃഷ്ണന്റെ പേര് നിശ്ചയിച്ചിരുന്നു. യുഡിഎഫ് ഇന്നലെയാണ് യോഗം ചേര്‍ന്ന് വി.പി സജീന്ദ്രന്റെ പേര് നിര്‍ദേശിച്ചത്.സഭയില്‍ഇടതുമുന്നണിക്ക് 91 അംഗങ്ങളും യുഡിഎഫിന് 47 അംഗങ്ങളുമാണുള്ളത്.

Advertisements

 

Share news