സ്ത്രീ സുരക്ഷ സ്വയം രക്ഷ: കായിക പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്ത്രീ സുരക്ഷ സ്വയം രക്ഷ എന്ന പേരിൽ അരിക്കുളത്ത് കായിക പരിശീലന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കേരള പോലീസ് വനിതാ സെൽ വടകര, അരിക്കുളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി എസ്.ഐ. കെ.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷത വഹിച്ചു.
വി.എം. ഉണ്ണി, സുധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന, വാർഡ് മെംബർ ലത പൊറ്റയിൽ, സെക്രട്ടറി പ്രദീപൻ, സി ഡി.എസ്. ചെയർപേഴ്സൺ സി.എം. രാധ, വടകര വനിതാ സെല്ലിലെ സിവിൽ പോലീസ് ഓഫീസർമാരായ സരിത, സുനിത, തുടങ്ങിയവർ ക്ലാസ്സെടുത്തു. ശ്രീകുമാർ മേലമ്പത്ത്, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.

