സ്ത്രീ പദവി സ്വയം പഠന പ്രക്രിയ-വിജിലന്റ് ഗ്രൂപ്പ് പരിശീലന പരിപാടി ആരംഭിച്ചു

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാമിഷന്‍, കോഴിക്കോട് സ്ത്രീ പദവി സ്വയം പഠന പ്രക്രിയ-വിജിലന്റ് ഗ്രൂപ്പ് പരിശീലന പരിപാടി ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭയില്‍ ചെയര്‍മാന്‍ കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. സി. കവിത. നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു, എന്‍. കെ. ഭാസ്‌കരന്‍, ദിവ്യ സെല്‍വരാജ്, വി.സുന്ദരന്‍ , കൗൺസിലർ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രേമന്‍ മുചുകുന്ന്, സി.ഡി.എസ്.ചെയര്‍ പേഴ്സന്‍ രൂപ എന്നിവര്‍ സംസാരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അജിത സ്വാഗതവും, കൊയിലാണ്ടിനോര്‍ത്ത് സി.ഡി.എസ്.ചെയര്‍പേഴ്‌സന്‍ ബിന്ദു നന്ദിയും പറഞ്ഞു.
