KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളില്‍ ഡിപ്രഷന്‍ കൂടാന്‍ കാരണം എന്താകും ?

m അവരത് ചെയ്തതെന്ന്. ആരോരുമറിയാതെ അവരെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന ആ രോഗത്തെ പെട്ടെന്ന് ആര്‍ക്കും മനസിലായിട്ടുണ്ടാവില്ല. അതാണ്‌ ഡിപ്രഷന്‍ എന്ന മാനസികാവസ്ഥ.

ലോകത്താകമാനം 300 മില്യന്‍ ജനങ്ങളെ ഡിപ്രഷന്‍ അഥാവാ വിഷാദരോഗം പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. അതും പുരുഷന്മാരെ അപേക്ഷിച്ച്‌ വിഷാദരോഗത്തിന്റെ അടിമയായി മാറുന്നതില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍. അടുത്തിടെ ഗവേഷകര്‍ സ്ത്രീകളിലെ ഈ വിഷാദരോഗകാരണത്തെ കുറിച്ച്‌ ഒരു പഠനം നടത്തിയിരുന്നു. ഇതുപ്രകാരം 14 മുതല്‍ 25 വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് വിഷാദരോഗം വരാനുള്ള സാധ്യത ഏറെ കൂടുതലെന്നു പറയുന്നു.

സാധാരണമായി സന്തോഷം ലഭിക്കാവുന്ന പ്ര‌വൃത്തികളില്‍ നിന്നു പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ വരുന്ന തരം വിഷാദമാണ് Anhedonia. ഇതാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതും. തലച്ചോറിലെ ventral striatum എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനക്കുറവാണ് ഇതിനു കാരണമാകുന്നത്. കലിഫോര്‍ണിയ സര്‍വകലാശായിലെ പ്രൊഫസര്‍ നയോമി ഈസന്‍ബര്‍ഗര്‍ പറയുന്നത് സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിലെ ചെറിയ ചില വ്യത്യാസങ്ങള്‍ തന്നെയാണ് സ്ത്രീകളില്‍ വിഷാദരോഗം കൂടുതല്‍ ഉണ്ടാക്കുന്നത്‌ എന്നാണ്. ഇതു കണ്ടെത്താന്‍ അവര്‍ 115 ആളുകളുടെ തലച്ചോറിന്റെ സ്കാന്‍ റിപ്പോര്‍ട്ട് എടുത്തിരുന്നു. ഇതില്‍ 69 പേര്‍ സ്ത്രീകളായിരുന്നു. പൂര്‍ണമായും ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുന്ന ഈ രോഗത്തിന് എത്രയും പെട്ടന്നു ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *