സ്കൂൾ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കണം

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പിന്റെ പ്രീ മൺസൂൺ ചെക്കിംഗിന്റെ ഭാഗമായി കൊയിലാണ്ടി സബ്ബ് ആർ.ടി.ഒ.ഓഫീസിനു കീഴിലുള്ള എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സുകളിൽ പരിശോധന നടത്തി സ്റ്റിക്കർ പതിക്കുന്നതിനായി തുറയൂർ, പയ്യോളി, തിക്കോടി, മൂടാടി പഞ്ചായത്ത് പരിധിയിലുള്ള സ്കൂൾ വാഹനങ്ങൾ 22- 5 – 19 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, ഉള്ളിയേരി, പഞ്ചായത്തുകൾ കൊയിലാണ്ടി മുൻസിപാലിറ്റി പരിധിയിലുള്ള വാഹനങ്ങൾ 25.5 – 19 ന് രാവിലെ 8 മണിക്ക് ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലത്തിന് താഴെയും അറ്റകുറ്റപണികൾ തീർത്ത് യാന്ത്രിക പരിശോധനയ്ക്കായി എത്തിക്കണമെന്ന് കൊയിലാണ്ടി ജോ.ആർ.ടി.ഒ..പി.രാജേഷ് അറിയിച്ചു.
