സൊഹ്‌റാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 22 പേരെയും വെറുതെ വിട്ടു

മുബൈ: സൊഹ്‌റാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 22 പേരെയും വെറുതെ വിട്ടു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും സാഹചര്യത്തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടികാട്ടിയാണ് കോടതി പ്രതികളെ വിട്ടയച്ചത്.
സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്ന കേസില്‍ അവശേഷിക്കുന്ന 22 പേര്‍ക്കെതിരായ വിചാരണയാണ് പ്രത്യേക കോടതിയില്‍ നടന്നത്.

ബി.ജെ.പി. നേതാവ് അമിത് ഷാ ഉള്‍പ്പെടെ 16 പേരെ കോടതി നേരത്തേതന്നെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിചാരണയ്ക്കിടെ സാക്ഷികള്‍ ഭൂരിപക്ഷംപേരും പ്രതിഭാഗത്തേക്ക് കൂറുമാറുകയും ചെയ്തു.

