സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാല്‍ പേജ് ഡിലീറ്റു ചെയ്യുകയാണെന്നും സജിത അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും തല്‍ക്കാലം ഡീ ആക്ടിവേറ്റ് ചെയ്യേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. നേരത്തേ, ഇതേവിഷയത്തില്‍ സൈബര്‍ ആക്രമണം നേരിട്ട സംവിധായകന്‍ ഡോ. ബിജുവും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.

