സൂര്യനമസ്കാര സംഗമം നടത്തി

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി, സെന്റെർ കൗൺസിൽ ഫോർ റിസർച്ച് യോഗ ആന്റ് നാച്ചുറോപ്പൊതി ഐ.എൻ.ഒ, നാച്ചുറൽ ഹീലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൂര്യനമസ്കാര സംഗമം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു.
വായനാരി വിനോദ് ,രാമകൃഷ്ണൻ കാവേരി, സി.പി. സന്തോഷ് , സൗമിനി മോഹൻ ദാസ് എന്നിവർ സംസാരിച്ചു. ആധുനിക യുഗത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയത്തിൽ ഡോ. ബിനു ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.

