സൂര്യകാന്തിപ്പൂക്കൾ-വിൻസെന്റ് വാൻഗോഗ് ഓർമ്മദിനം ആചരിച്ചു


സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെൻ്റ് വാൻഗോഗ് അനുസ്മരണം നടത്തി. അനുസ്മരണ ദിനത്തോടനുബന്ധിച്ച്- സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു. പ്രശസ്തചിത്രകാരനും ആർട്ട് ക്യൂറേറ്ററുമായ സായി പ്രസാദ് ചിത്രകൂടം പരിപാടി ഉദ്ഘാടനം ചെയ്തു.

വാൻഗോഗിന്റെ സ്റ്റാറിനൈറ്റ് എന്ന ചിത്രം കുട്ടികൾ ബിഗ് കേൻവാസിൽ പുനരാവിഷകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കി കൊണ്ട് സംഘടിപ്പിച്ച പരിപാടി വളരെ ശ്രദ്ധേയമായി. സ്കൂൾഹെഡ് മിസ്ട്രസ് ഇ.കെ. ജയലേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകലാധ്യാപകൻ സുരേഷ് ഉണ്ണി സ്വാഗതവും. സുനിൽകുമാർ കെ നന്ദിയും പറഞ്ഞു.


