‘സുസ്ഥിരവികസനം സുക്ഷിത കേരളം’ സംസ്ഥാന ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി

കൊയിലാണ്ടി: നവകേരളസൃഷ്ടി എങ്ങിനെയായിരിക്കണമെന്ന കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിക്കാനും ജനങ്ങളുടെ അഭിപ്രായം സ്വരൂപ്പിക്കാനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റ നേതൃത്വത്തില്‍ നടക്കുന്ന ‘സുസ്ഥിരവികസനം സുക്ഷിത കേരളം’ സംസ്ഥാന ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. നഗരസഭ ചെയര്മാന് കെ.സത്യന് ജാഥാലീഡര്‍ ഡോ.രാജേഷിനെ ഷാളണിയിച്ച് സ്വീകരിച്ചു. നഗരസഭ സ്ഥിരംസമിതി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.
ജാഥമാനേജര്‍ എ.ടി.മുരളീധരന്, എസ്.സുനില്‍ മോഹന്‍, കെ.ടി.രാധാകൃഷ്ണന്, മണലില്‍ മോഹനന്, പി.കെ.രഘുനാഥ്, സുമ വിഷ്ണുനാഥ്, കെ.ടി.ജോര്‍ജ്, എ.ടി.രവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാകാരന്മാരുടെ പ്രകടനങ്ങളും, 1500 ഓളം ലഘുലോഖനങ്ങള് വിതരണം ചെയ്യുകയും ചെയ്തു.
