സുരേഷ് കല്ലട ബസിന്‍റെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പൂട്ടിച്ചു

വൈക്കം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസില്‍ വച്ച് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സുരേഷ് കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു. സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇതിനിടെ കല്ലട ബസ് സര്‍വീസിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തി.മായാ മാധാവന്‍ എന്ന സര്‍വകലാശാലാ അധ്യാപിക കല്ലട ബസ് സര്‍വീസില്‍ നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തി. രാത്രി മുഴുവന്‍ മകളോടൊപ്പം നടുറോഡില്‍ നിര്‍ത്തി, ബുക്കിംഗ് ഓഫീസില്‍ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയാണ് മായാ മാധവന്‍റെ പരാതി.

സുരേഷ് കല്ലട ബസ് കമ്ബനിയുടെ മാനേജരടക്കം മൂന്ന് പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിക്രമം നടന്ന ബസിന്‍റെ പെര്‍മിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കി. ആക്രമണം നടന്ന പിടിച്ചെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കമ്ബനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഉടന്‍ ശക്തമായ ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. തമ്ബാനൂര്‍ ഓഫീസിലെ ജീവനക്കാരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

കല്ലട അടക്കമുള്ള അന്തര്‍ സംസ്ഥാന ബസുകള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. കല്ലട അടക്കമുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകളുടെ ബുക്കിംഗ് ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത വകുപ്പും പൊലീസും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

