‘സുകൃതം ജീവിതം 2018’ ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും വാര്‍ഷിക ആരോഗ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാന്‍സര്‍-വൃക്ക രാഗനിര്‍ണ്ണയ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും ‘സുകൃതം ജീവിതം 2018’ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ പരിശോധന, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളുടെ നേതൃത്വത്തില്‍ വൃക്കരോഗ നിര്‍ണ്ണയ പരിശോധനകള്‍, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ടൗണ്‍ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ എക്‌സിബിഷന്‍ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു, വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ വി.സുന്ദരന്‍, എന്‍.കെ.ഭാസ്‌കരന്‍, കെ.ഷിജു, വി.കെ.അജിത, ദിവ്യസെല്‍വരാജ്, കൗൺസിലർമാരായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ബാബുരാജ്, വി.വി.സുധാകരന്‍, സുനില്‍മോഹന്‍, കബീര്‍ സലാല, സി.രമേശന്‍, ടി.കെ.രാധാകൃഷ്ണന്‍, സി.രാധാകൃഷ്ണന്‍ നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ എന്നിവര്‍ സംസാരിച്ചു.
