സി.ബി.എ.യെ ഉപയോഗിച്ച് കള്ളക്കേസെടുത്തതിൽ CPIM ജില്ലാ സമ്മേളനത്തിൽ പ്രതിഷേധം

കൊയിലാണ്ടി : സി.ബി.എ.യെ ഉപയോഗിച്ച് കള്ളക്കേസെടുത്തതിൽ CPIM ജില്ലാ സമ്മേളനത്തിൽ പ്രതിഷേധം
സി.പി.ഐ(എം) ജില്ലാ കമ്മറ്റിയംഗം ടി.ചന്തുമാസ്റ്റർ ഉൾപ്പെടെ 9 പാർടി സഖാക്കളെ സി.ബി.ഐയെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടിയിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാകമ്മിറ്റി അംഗം ചന്തുമാസ്റ്റർക്ക് പുറമെ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന ഏരിയാ കമ്മിറ്റി അംഗം സി.സുരേഷും ലോക്കൽ സെക്രട്ടറി പി.വി.രാമചന്ദ്രനും സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളാണ്. എൻ.സി.മുസ്തഫ, പി. അനൂപ്, കെ.ടി.ലിഗേഷ്, അരുനാഥ് കൊടക്കാട്, നെരവത്ത്‌രതീഷ്, പി.കെ.കുമാരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സി.ബി.ഐ നടപടി മനുഷ്യാവകാശങ്ങളോടുള്ള വെല്ലുവിളിയാണ്. അക്രമമഴിച്ചുവിട്ടും സി.ബി.ഐയെ ഉപയോഗിച്ചും സി.പി.ഐ(എം)നെ തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് സി.ബി.ഐ അറസ്റ്റും കള്ളക്കേസുകളുമെന്നും നേതാക്കൾ പറഞ്ഞു. തലശ്ശേരി ഫസൽ വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും പാർടിക്കെതിരെ സി.ബി.ഐയെ രാഷ്ട്രീയായുധമാക്കുകയാണ് കോൺഗ്രസ്, ബി.ജെ.പി ഭരണകൂടങ്ങൾ ചെയ്തതെന്ന് നേതാക്കൾ സൂചിപ്പിച്ചു.
ഇത്തരം ഗൂഢാലോചനകൾക്കും കള്ളക്കേസുകൾക്കും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പാർടിയെയും തകർക്കാനാവില്ലെന്ന് സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്രസർക്കാരിന് സമ്മേളനം മുറിയിപ്പ് നൽകി. കള്ളക്കേസുകളെയും കോൺസെൻട്രേഷൻ ക്യാമ്പുകളെയും തടവറകളെയും അതിജീവിച്ച ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.

പാർടിക്ക് യാതൊരു ബന്ധവുമില്ലാത്ത അഞ്ചുവർഷം മുമ്പ് നടന്ന പയ്യോളി മനോജ് വധക്കേസിൽ യു.ഡി.എഫ് ഭരണകാലത്ത് ലോക്കൽ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതാണ്. ഈ ഘട്ടത്തിലാണ് വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രനും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി കേസന്വേഷണം ക്രൈംബ്രാഞ്ചിന് നൽകുത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പ്രതികളിൽ ചിലരെ സ്വാധീനിച്ച് സി.ബി.ഐ അന്വേഷണത്തിനുള്ള മുറവിളി കോൺഗ്രസും വർഗീയശക്തികളും ഉയർത്തിയത്.

സാജിദ് എന്നൊരാൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹരജി ഹൈക്കോടതിയിൽ നൽകി. മനോജിന്റെ ഭാര്യയും അമ്മയും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ് പൊതുതാല്പര്യ ഹർജിയെന്ന് കോടതിയിൽ മൊഴി നൽകി. ഹരജിക്കാരന്റെ താല്പര്യവും ഉദ്ദേശശുദ്ധിയും സംശയിക്കപ്പെടേണ്ടതാണെ് അന്ന് ബി.ജെ.പി നേതൃത്വം തന്നെ പൊതുയോഗങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യമായി പ്രസ്താവിച്ചു.
പിീട് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെ, സി.പി.ഐ(എം)നെ തകർക്കുക എ ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ നേതൃത്വം ഇടപെട്ടതോടെയാണ് സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നത്.
രണ്ടുവർഷമായി സി.ബി.ഐ പയ്യോളി ഏരിയയിലെ പാർടി നേതാക്കളെയും പ്രവർത്തകരെയും വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. ഗൂഢാലോചനക്ക് ഒരു തെളിവും അവർക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത.
മനോജ് വധക്കേസിൽ ഗൂഢാലോചനകഥകൾ കെട്ടിച്ചമക്കുന്ന സി.ബി.ഐ മറ്റൊരു കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ കൂട്ടിലടച്ച തത്തയാണെ് ഒരിക്കൽകൂടി വെളിവാക്കിയിരിക്കുന്നു. കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമായി സി.ബി.ഐ അധപതിപ്പിക്കുകയാണ്. 2ജി സ്‌പെക്ട്രം കേസിൽ കോർപ്പറേറ്റുകളെയും കോൺഗ്രസ് ഡി.എം.കെ നേതാക്കളെയും രക്ഷിക്കാൻ സി.ബി.ഐ നടത്തിയ നാണംകെട്ട കളികൾ കോടതി തെന്ന ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
പയ്യോളി മനോജ് വധക്കേസിലെ സി.ബി.ഐ നടപടിക്കെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെും സി.ബി.ഐയെ ഉപയോഗിച്ച് നടത്തുന്ന കമ്യൂണിസ്റ്റ് വേട്ടക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു സംഘാടകസമിത ഓഫീസിൽ വിളിച്ചുചേർച്ച വാർത്താ സമ്മേളനത്തിൽ കെ. കുഞ്ഞമ്മദ്കുട്ടി, കെ. ദാസൻ എം.എൽ.എ. എന്നിവർ പങ്കെടുത്തു.
