സി.പി.ഐ.നേതൃത്വത്തില്‍ കല്ലാച്ചിയില്‍ സായാഹ്ന ധര്‍ണ നടത്തി

നാദാപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സി.പി.ഐ. നാദാപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ സായാഹ്ന ധര്‍ണ നടത്തി. ഇ.കെ.വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ചാത്തു മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രന്‍ കപ്പള്ളി, ടി.സുഗതന്‍, സി.കെ.റീന എന്നിവര്‍ സംസാരിച്ചു.
