സി.പി.ഐ.(എം) നേതൃത്വത്തിൽ മഴക്കുഴി നിർമ്മാണം ആരംഭിച്ചു

കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംഘടിപ്പിക്കുന്ന പരിസ്ഥിതി ജലസംരക്ഷണ പ്രവർത്തനം കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
മഴക്കുഴി നിർമ്മിച്ചുകൊണ്ട് കെ. ദാസൻ എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: സത്യൻ, സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി സി. അശ്വനീദേവ് തുടങ്ങിയവർ സംബന്ധിച്ചു.

