സി. കെ. ഗോവിന്ദൻ നായർ അനുസ്മരണം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുൻ കെ. പി. സി. സി. പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി. കെ. ഗോവിന്ദൻ നായരുടെ 53-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ജനവിശ്വാസം ആർജിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കോൺഗ്രസ്സ് പ്രവർത്തകർ തിരിച്ചുപോകണമെന്നും, സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ടിയുള്ള ത്യാഗപൂർണ്ണമായ പ്രവർത്തനത്തിന് കോൺഗ്രസ്സ് പ്രവർത്തകർ നേതൃത്വകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ഇന്ന് രാജ്യത്തെ ജന മനസ്സിൽ നിലനിൽക്കുന്ന കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ജനങ്ങളിൽനിന്നുള്ള അകലം കുറക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.

മുഖം മാറുന്ന ഇന്ത്യൻ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ശക്തികളെ തിരിച്ചറിയാൻ പ്രതിരോധം ശക്തമാക്കാൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് മുൻ എം. എൽ. എ. കെ. എൻ. എ. ഖാദർ പറഞ്ഞു.

പ്രമുഖ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം വി. പി. ശ്രീപത്മനാഭൻ, സി. പി. ഐ. എം ഏരിയാ കമ്മിറ്റി അംഗം കന്മന ശ്രീധരൻ മാസ്റ്റർ, രമേശ് കാവിൽ, സി. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി. വി. സുധാകരൻ അധ്യക്ഷതവഹിച്ചു.

ഡി.സി.ഡി. പ്രസിഡണ്ട് ടി. സിദ്ധീഖ്, എൻ സുബ്രഹ്മണ്യൻ, യു. രാജീവൻ, വി. ടി. സുരേന്ദ്രൻ, കെ. വിജയൻ, മടത്തിൽ നാണു, വി. പി. ഇബ്രാഹിംകുട്ടി, വി. പി. ഭാസ്‌ക്കരൻ, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, പടന്നയിൽ പ്രഭാകരൻ, വിജയൻ കണ്ണഞ്ചേരി, എം. കെ. മുഹമ്മദ്, പി. രത്‌നവല്ലി, കെ. രാജൻ, രജീഷ് വെങ്ങളത്ത്കണ്ടി, കെ. പി. വിനോദ് കുമാർ, പി. ടി. ഉമേന്ദ്രൻ, രാമകൃഷ്ണൻ മൊടക്കല്ലൂർ, മുള്ളമ്പത്ത് രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
