KOYILANDY DIARY.COM

The Perfect News Portal

സി.കെ. ഗോവിന്ദൻ നായർ അനുസ്മരണം ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യും

കൊയിലാണ്ടി: മുൻ കെ.പി.സി.സി. പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 53-ാം വാർഷിക അനുസ്മരണം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾക്ക് തുടക്കമായി. അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന കൊയിലാണ്ടിയിൽ വർഷങ്ങൾക്ക് ശേഷമാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

അനുസ്മരണത്തിന്റെ ഭാഗമായി വൈകിട്ട് 4 മണിക്ക്  കൊയിലാണ്ടി ടൗൺ ഹാളിൽ മുഖം മാറുന്ന ഇന്ത്യൻ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡണ്ട് ടി. സിദിഖ്, കെ.എൻ.എ.ഖാദർ , അഡ്വ. പത്മനാഭൻ, കെ പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംബന്ധിക്കും.

വൈകിട്ട് 5.30ന് നടക്കുന്ന അനുസ്മമരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യും. കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *