സി.ഐ.ടി.യു. സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പതാക ഉയർത്തി

കൊയിലാണ്ടി. സി.ഐ.ടി.യു. സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പതാക ഉയർത്തി. കാലത്ത് പട്ടണത്തിൽ ശുചീകരണ പ്രവർത്തനവും നടത്തി. സി.ഐ.ടി.യു. കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് ടി. കെ. ചന്ദ്രൻ പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി യു.കെ. പവിത്രൻ, പി. വി. മമ്മദ് തുടങ്ങിയവർ നേതൃത്വ നൽകി.
