സിപിഐ എം നേതാവ് പി വാസുദേവന്‍ അന്തരിച്ചു

കണ്ണൂര്‍> സിപിഐ എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുമായിരുന്ന പി വാസുദേവന്‍ അന്തരിച്ചു. ആന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട് നിലവില്‍ വിസ്മയ പാര്‍ക്കിന്റെ ചെയര്‍മാനാണ്.
വീട്ടില്‍വച്ചു പ്രഭാത ഭക്ഷണം കഴിച്ചു കൈ കഴുകുമ്ബോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തളിപ്പറമ്പ്
സഹകരണ ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭൗതിക ശരീരം വൈകിട്ട് 3 വരെ തളിപ്പറമ്ബ് എസി ഓഫീസിലും തുടര്‍ന്ന് പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കിലും വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 6 ന് പറശിനിക്കടവ് പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും .

മുഖ്യമന്ത്രി അനുശോചിച്ചു .

സിപിഐ എം നേതാവ് പി വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. തളിപ്പറമ്ബ് മേഖലയില്‍ കമ്മ്യൂണിസ്റ്റ് – കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കരുത്തനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്ന് അനുശോചനസന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
