സിപിഐ എം അംഗങ്ങളായ വൈദികര്‍ ജനമുന്നേറ്റ ജാഥയില്‍ അണിചേര്‍ന്നു

മൂവാറ്റുപുഴ: സിപിഐ എം അംഗങ്ങളായ വൈദികര്‍ ജനമുന്നേറ്റ ജാഥയില്‍ അണിചേര്‍ന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. പോള്‍ തോമസ് പീച്ചിയില്‍, പെരിയാമ്പറ യാക്കോബായ പള്ളി വികാരി ഫാ. ബിജു തോമസ് ചക്രവേലില്‍ എന്നിവരാണ് സിപിഐ എം മൂവാറ്റുപുഴ മണ്ഡലം ജനമുന്നേറ്റ ജാഥയുടെ പാലക്കുഴ പഞ്ചായത്തിലെ പര്യടനത്തില്‍ പങ്കെടുത്തത്.
ഫാ. പോള്‍ തോമസ് ഉപ്പുകണ്ടം പാര്‍ടി ബ്രാഞ്ച് അംഗമാണ്. സെന്‍ട്രല്‍ പാലക്കുഴ ബ്രാഞ്ച് അംഗമാണ് ഫാ. ബിജു തോമസ്. വൈദികവൃത്തിക്കൊപ്പം പൊതുപ്രവര്‍ത്തന പാതയില്‍ പുരോഗമനാശയക്കാരായ ഇരുവരും നാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരും വര്‍ഷങ്ങളായി സിപിഐ എം അംഗങ്ങളുമാണ്.

