KOYILANDY DIARY.COM

The Perfect News Portal

സിനിമാതാരങ്ങള്‍ക്കും മറ്റ് പ്രമുഖന്മാര്‍ക്കുമായി സൗന്ദര്യമരുന്ന് എത്തിക്കുന്നയാള്‍ പിടിയില്‍

കൊച്ചി: സിനിമാതാരങ്ങള്‍ക്കും മറ്റ് പ്രമുഖന്മാര്‍ക്കുമായി സൗന്ദര്യമരുന്ന് എത്തിക്കുന്നയാള്‍ പിടിയിലായി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് കര്‍ണാടക ഭട്കല്‍ സ്വദേശി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വലയില്‍ വീഴുന്നത്. അനധികൃത സൗന്ദര്യവര്‍ധക മരുന്നുകള്‍ക്ക് പ്രമുഖ സിനിമാതാരങ്ങളാണ് ആവശ്യക്കാരെന്ന് അധികൃതര്‍ പറയുന്നു. ശരീരത്തിന് ഹാനികരമായ മരുന്നുകള്‍ ബോളീവുഡ് താരങ്ങളടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് എത്തിക്കാറെന്ന് പിടിയിലായ ആള്‍ കസ്റ്റംസിനോട് പറഞ്ഞു.

ലഹരിയും അപകടകാരികളായ രാസവസ്തുക്കളും അടങ്ങുന്ന സൗന്ദര്യവര്‍ധക മരുന്നുകള്‍ പുതിയ ഭീഷണിയാവുകയാണ്.അന്താരാഷ്ട്ര ബ്രാന്റുകളുടെ വലിയവിലയുള്ള മേയ്ക്കപ്പ് സാധനങ്ങളുടെ അമ്പരിപ്പിക്കുന്ന സാദൃശ്യമുള്ള ലിപ്സ്റ്റിക്‌സ്, പൗഡറുകള്‍, ബോഡി ലോഷനുകള്‍, ഐലൈനറുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ എത്തിക്കുന്ന വലിയ ശ്രൃംഖലയാണുള്ളത്.

എറണാകുളം കേന്ദ്രീകരിച്ച്‌ നടക്കുന്ന വമ്ബന്മാര്‍ ഉള്‍പ്പെടുന്ന വന്‍മയക്കുമരുന്ന് ശ്രൃംഖല നിശാപാര്‍ട്ടികളെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരങ്ങള്‍ക്ക് പുറമേയാണ് പുതിയരൂപത്തിലുള്ള മരുന്നുകള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ഡയസെപാം ഗുളികള്‍ വിതരണം ചെയ്യുന്നയാളെ പിടിച്ചിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *